About Pravasi Paravur

ജാതി-മത-രാഷ്ട്രീയ-ഭേദമന്യേ പരവൂർ പോലീസ് സ്റ്റേഷൻ മേഖല പരിധിയിലുള്ള പ്രവാസികൾക്കും പ്രവാസികൾ ആയിരുന്നവർക്കും ,അവരുടെ കുടുംബങ്ങൾക്കും വിവിധ ക്ഷേമ പ്രവർത്തനങ്ങൾ ലഭ്യമാക്കുന്നതിനും ,അതുവഴി അവരുടെ ഉന്നമനം ലക്ഷ്യമാക്കി ആണ് '' പ്രവാസി പരവൂർ (KLM /TC/92/2021) ” എന്ന പേരിൽ കൂട്ടായ്മ രൂപീകൃതമായത് .

പ്രവാസി പുനരധിവാസം ലക്ഷ്യമാക്കി മടങ്ങിയെത്തുന്ന പ്രവാസികളുടെ തൊഴിൽ വൈദഗ്ദ്ധ്യവും,മേഖലയും അനുസരിച്ചു തൊഴിൽ കണ്ടെത്താനും ,സംരംഭങ്ങൾ തുടങ്ങുവാനും സഹായിക്കുക. സംഘടനയിലെ വനിതാ അംഗങ്ങളുടെ നേതൃത്വത്തിൽ സ്വയം തൊഴിൽ പദ്ധതികൾ ആവിഷ്കരിക്കുക അതിനായി പരിശീലന ക്ലാസുകൾ നടത്തുക പുതുതായി പ്രവാസലോകത്തേയ്ക്ക് പോകുന്ന ഉദ്യോഗാർത്ഥികൾക്ക് വേണ്ടുന്ന ഉപദേശങ്ങളും,സഹായവും ചെയ്തു കൊടുക്കുക. ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുക വൃദ്ധജനങ്ങളെയും,അനാഥരെയും പുനരധിവസിപ്പിക്കാനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക .സമൂഹത്തിലെ യുവ - പ്രതിഭകൾക്ക് തൊഴിൽ പരമായപരിശീലന ക്ലാസുകൾ നടത്തുക. ദാരിദ്ര രേഖയിൽ താഴെയുള്ള വിദ്യാർഥികൾക്കും, സമർത്ഥരായ വിദ്യാർത്ഥികൾക്കും പ്രോത്സാഹന പദ്ധതികൾ നടപ്പാക്കുക.

മുകളിൽ പറഞ്ഞിരിക്കുന്ന ഉദ്ദേശ്യ ലക്ഷ്യങ്ങൾ മുൻനിർത്തി ആണ് പ്രവാസി പരവൂർ കൂട്ടായ്മ രൂപീകരിച്ചിരിക്കുന്നത് .